Advertisment

യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനു സ്ഥലംമാറ്റം: ഡോ.സി.സി ബാബു യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍: കോളേജ് തിങ്കളാഴ്ച തുറക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനു സ്ഥലംമാറ്റം. കോളേജിലെ എസ്‌എഫ്‌ഐ സംഘര്‍ഷത്തിന്റെയും യൂണിയന്‍ ഓഫിസില്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്.

Advertisment

publive-image

ഡോ. സി.സി ബാബുവാണു യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിന്‍സിപ്പല്‍. നിലവില്‍ തൃശൂര്‍ കുട്ടനല്ലൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം. ഡോ.കെ.ജയകുമാര്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലാകും. ഇതുള്‍പ്പെടെ സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലെ നിരന്തര ആക്രമണങ്ങളിലും ഉത്തരക്കടലാസ് കെട്ട് കണ്ടെത്തിയതിലും അധ്യാപകര്‍ക്ക് പങ്കുണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രാഥമിക അന്വഷണത്തില്‍ കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടെ, എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്‌എഫ്‌ഐ 25 അംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. അവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി തിങ്കളാഴ്ച മുതൽ കോളേജ് തുറക്കാനാണ് തീരുമാനം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കരുതൽ ഉറപ്പ് വരുത്താനും ധാരണയായിട്ടുണ്ട്.

Advertisment