Advertisment

ഉണ്ണികൃഷ്ണന്‍ നായരുടെ മരണം ആത്മഹത്യ; എന്താണ് ചെയ്യുന്നതെന്ന് താന്‍ അറിയുന്നില്ല, തന്റെ മരണത്തിന് ഉത്തരവാദി താനല്ലെന്ന് 11 പേജുള്ള ആത്മഹത്യാ കുറിപ്പ്

New Update

ചെന്നൈ: മദ്രാസ് ഐഐടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ നായരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്.  എറണാകുളം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ നായര്‍. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന 11 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.

Advertisment

publive-image

എന്താണ് ചെയ്യുന്നതെന്ന് താന്‍ അറിയുന്നില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി താനല്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഉണ്ണികൃഷ്ണന്‍ നായര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെ ഐഐടിയിലെ ഹോക്കിഗ്രൗണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയലില്‍ കണ്ടെത്തിയത്.

പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുവച്ച് പെട്രോള്‍ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്.

 

suicide report
Advertisment