Advertisment

യുവതാരങ്ങളെല്ലാം ലഹരിക്കടിമ...കാടടച്ച്‌ വെടിവെയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ല...​ താന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ലെന്ന് ഉണ്ണിമുകുന്ദന്‍

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയില്‍ യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന ആരോപണത്തിനെതിരെ ഉണ്ണിമുകുന്ദന്‍. കാടടച്ച്‌ വെടിവെയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും,​ താന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ലെന്നും തന്‍റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടിന്‍ പൊടിയാണെന്നും താരം വ്യക്തമാക്കി.

Advertisment

publive-image

ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത് 'ഞാന്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളായിരിക്കും.

ചിലര്‍ വായനശാലകളിലേക്കും മറ്റുചിലര്‍ ഫുട്ബോളിലേക്കും ക്രിക്കറ്റിലേക്കും പാട്ടിലേക്കുമെല്ലാമായി ഒഴിവു സമയം തിരിച്ചുവിടും. ഇടവേളകള്‍ കൂടുതലായും ഞാന്‍ ജിമ്മിലാണ് ചെലവഴിക്കാറ്'- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

unnimukunthan
Advertisment