Advertisment

കോവിഡ് രോഗികളിലെ പുതിയ ലക്ഷണം ; ഡോക്ടര്‍മാരെ കുഴക്കിയ 'ഹാപ്പി ഹൈപോക്‌സിയയുടെ' ചുരുളഴിഞ്ഞു; റിപ്പോര്‍ട്ട് ഇങ്ങനെ!

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ലോകമെമ്പാടും കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ്. സാധാരണയായി ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി പനിയും ചുമയും തൊണ്ടവേദനയുമാണ് നിലവിൽ കണ്ടുവരുന്നത്. എന്നാൽ ഈ അടുത്തായി മണവും രുചിയും അറിയാനുള്ള ശേഷി നഷ്ട്ടപ്പെടുന്നത് കൂടി കോവിഡിന്റെ ലക്ഷണമായി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസസ് കൺട്രോൾ കണ്ടെത്തിയിരുന്നു.

Advertisment

publive-image

“happy hypoxia” എന്ന അവസ്ഥയാണ് നിലവില്‍ ചിലയിടങ്ങളില്‍ കൊറോണ രോഗികളില്‍ കണ്ടു വരുന്നത്. ശരീരകോശങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുമ്പോഴുള്ള ഒരു അവസ്ഥയ്ക്കാണ് ഹൈപോക്സിയ എന്നു പറയുന്നത്. ശരീര കോശങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുമ്പോഴുള്ള അവസ്ഥയാണ് ഹൈപോക്സിയ എന്ന് പറയുന്നത്.

ശരീരത്തില്‍ ഓക്‌സിജന്‍ നില വളരെ താഴ്ന്ന കോവിഡ് രോഗിയുടെ വായിലേക്ക് എന്‍ഡോട്രാക്കിയല്‍ ട്യൂബ് വയ്ക്കാനെത്തിയ ഡോക്ടര്‍ കാണുന്നത് മൊബൈല്‍ ഫോണും ഉപയോഗിച്ച് സുഖമായിട്ടിരിക്കുന്ന രോഗിയെ. ഓക്‌സിജന്‍ നില വളരെ താഴ്ന്നിട്ടും രോഗിക്ക് ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാത്ത കോവിഡ് രോഗത്തിലെ ഈയവസ്ഥ പല ഡോക്ടര്‍മാരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

സൈലന്റ് ഹൈപോസീമിയ എന്ന ഈ അവസ്ഥതിരിച്ചറിഞ്ഞാല്‍ കോവിഡ് രോഗികളില്‍ അനാവശ്യമായ ഇന്റ്യുബേഷനും(അന്നനാളത്തിലേക്ക് കുഴല്‍ ഇറക്കി കൃത്രിമ ശ്വാസം നല്‍കല്‍) വെന്റിലേഷനും ഒഴിവാക്കാനാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

50 ശതമാനം വരെ രക്തത്തിലെ ഓക്‌സിജന്‍ അളവ് താഴ്ന്നിട്ടും ശ്വാസംമുട്ടലോ ശ്വാസതടസ്സമോ ഉണ്ടാകാത്ത 16 കോവിഡ് രോഗികളെയാണ് പഠനവിധേയരാക്കിയത്. 95 മുതല്‍ 100 ശതമാനം വരെയാണ് സാധാരണ ഓക്‌സിജന്‍ സാച്ചുറേഷന്‍.

ഈയവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകാം എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഒന്ന് പള്‍സ് ഓക്‌സിമീറ്ററുടെ കൃത്യതയെ സംബന്ധിച്ചുള്ളതാണ്. ഓക്‌സിജന്‍ റീഡിങ്ങ് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ താരതമ്യേന കൃത്യമായി അളവുകള്‍ കാണിക്കുന്ന ഓക്‌സീമീറ്റര്‍ താഴ്ന്ന ഓക്‌സിജന്‍ നിലയില്‍ റീഡിങ്ങ് അല്‍പം പെരുപ്പിച്ച് കാട്ടാമെന്ന് ഗവേഷകര്‍ പറയുന്നു. ഇങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിലും താഴ്ന്ന നിലയിലെ ഓക്‌സിജന്‍ റീഡിങ്ങ് ചിലപ്പോള്‍ കാണിച്ചേക്കാം.

മറ്റൊരു കാരണം ഓക്‌സിജന്റെ താഴ്ന്ന തോതിനോടുള്ള തലച്ചോറിന്റെ പ്രതികരണമാണ്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ രോഗികളില്‍ പകുതി പേര്‍ക്കും ഓക്‌സിജനോടൊപ്പം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ് കുറവായിരുന്നു. ഇത് ഓക്‌സിജന്‍ താഴ്ന്നതിന്റെ ആഘാതം കുറച്ചതാകാമെന്ന് ഗവേഷകര്‍ പറയുന്നു.

latest news all news happy hypoxia happy hypoxia phenomenon
Advertisment