Advertisment

ഉലുവ ഇലയാണെന്ന് പറഞ്ഞ് കഞ്ചാവ് ഇല നല്‍കി അയല്‍വാസി; കഞ്ചാവ് ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച ആറംഗ കുടുംബം ആശുപത്രിയില്‍ !

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: കഞ്ചാവ് ഇല ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച് ആറംഗ കുടുംബം ആശുപത്രിയില്‍. ഉലുവ ഇലയാണെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ കഞ്ചാവ് ഇല ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ മിയഗഞ്ചിലാണ് ഈ സംഭവം നടന്നത്.

ഉണങ്ങിയ ഉലുവ ഇലയാണെന്ന് പറഞ്ഞാണ് അയല്‍വാസി നിതേഷ് എന്നയാള്‍ക്ക് കഞ്ചാവ് നല്‍കിയത്. ഇത് വിശ്വസിച്ച ഇയാള്‍ കഞ്ചാവ് ഇലയുമായി വീട്ടിലെത്തുകയും തുടര്‍ന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയുമായിരുന്നു.

ആഹാരം കഴിച്ചയുടനെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആളെ അറസ്റ്റു ചെയ്തു.

Advertisment