Advertisment

യുപി പൊലീസിന്റെ വാഹനം മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ട് ഗുണ്ടാ നേതാവ് മരിച്ച സംഭവം; വികാസ് ദുബെ മരിച്ച സംഭവവുമായി സാമ്യം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: ഉത്തര്‍പ്രദേശ് പൊലീസിന്റെ വാഹനം മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ട് ഗുണ്ടാ നേതാവ് മരിച്ച സംഭവവും വികാസ് ദുബെ മരിച്ചതും തമ്മില്‍ സമാനതകളേറെ. ഫിറോസ് അലി എന്ന ഗുണ്ടാനേതാവിനെ മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്ത് യുപിയിലേക്ക് കൊണ്ടുവരവെ കന്നുകാലികള്‍ മുന്നില്‍ചാടിയതിനെ തുടര്‍ന്ന് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയെ ഉജ്ജയിനില്‍ നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരവെ വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നു. തിങ്കളാഴ്ചത്തെ സംഭവത്തിന് ഇതുമായി സമാനതകളേറെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുപി പോലീസിന്റെ പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഫിറോസ് അലിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അയാളെ ലഖ്‌നൗവിലേക്ക് കൊണ്ടുവരവെ വാഹനം ദേശീയ പാത 46-ല്‍വച്ച് അപകടത്തില്‍പ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

അയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ എഎസ്‌ഐ ജഗദീഷ് പാണ്ഡെ, കോണ്‍സ്റ്റബിള്‍ സഞ്ജീവ് സിങ്, ഡ്രൈവര്‍ സുലഭ് മിശ്ര, ഫിറോസ് അലിയുടെ ബന്ധു അഫ്‌സല്‍ ഖാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ഇവരെല്ലാം ആശുപത്രിവിട്ടു.

Advertisment