Advertisment

ഉത്തര്‍പ്രദേശില്‍ ദിവസ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന 25000 ഹോം ഗാര്‍ഡുകള്‍ക്ക് തൊഴില്‍ നഷ്ടമാകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ: ദീപാവലിക്ക് തൊട്ടുമുമ്ബായി ഉത്തര്‍പ്രദേശിലെ ഹോംഗാഡുകള്‍ക്ക് കനത്ത തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം. ദിവസ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന 25000 ത്തോളം ഹോംഗാഡുകള്‍ക്ക് നല്‍കിയിരുന്ന വിവിധ ചുമതലകള്‍ അവസാനിപ്പിക്കുന്നതായിവ്യക്തമാക്കിക്കൊണ്ട് യുപി പോലീസ് ഉത്തരവിറക്കി. വേതനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ്പിരിച്ചുവിടലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരംഹോംഗാര്‍ഡുകളുടെ വേതനം 500-ല്‍ നിന്ന് അടുത്തിടെ 675 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

സംസ്ഥാന പോലീസ് സേനയെ സഹായിക്കുന്ന സേനയാണ് ഹോം ഗാര്‍ഡ്. ഒരു ലക്ഷത്തോളം ഹോം ഗാര്‍ഡുകളാണ് യു.പിയിലുള്ളത്. ട്രാഫിക്കുകളിലും വലിയ റാലികളും മറ്റും നടക്കുന്ന സന്ദര്‍ഭങ്ങളിലും തിരക്കുകള്‍ നിയന്ത്രിക്കുന്നതിനുമാണ് ഇവരെ നിയോഗിക്കുന്നത്.

Advertisment