Advertisment

കോവിഡ് വ്യാപനം കടുത്ത നിലയിലായിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങളും കടുക്കുന്നു: ഞായറാഴ്ചകള്‍ ലോക്ഡൗണ്‍ : മാസ്‌ക്കില്ലെങ്കില്‍ 10,000 രൂപ പിഴ

New Update

ലക്‌നൗ: കോവിഡ് വ്യാപനം കടുത്ത നിലയിലായിരിക്കുന്ന ഉത്തർപ്രദേശിൽ നിയന്ത്രണങ്ങളും കടുക്കുന്നു. ഞായറാഴ്ചകൾ ലോക്ഡൗൺ മാസ്‌ക്ക് നിർബ്ബന്ധം തുടങ്ങിയ നിബന്ധനകൾ യോഗി ആദിത്യനാഥ് നിർദേശിച്ചു. എല്ലാവരും കൃത്യമായി മാസ്‌ക്ക് ധരിക്കണമെന്നും അക്കാര്യത്തിൽ പിഴവ് വരുത്തുന്നവർക്ക് 1000 മുതൽ 10,000 വരെയാണ് പിഴ. കോവിഡ് രൂക്ഷമായി ആക്രമിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറുകയാണ് ഉത്തർപ്രദേശ്.

Advertisment

publive-image

മാസ്‌ക്ക് ധരിക്കാത്തവർക്ക് ആദ്യ തവണ 1000 രൂപയും വീണ്ടും പിടിച്ചാൽ 10,000 രൂപയുമാണ് പിഴ. അവശ്യവസ്തുക്കൾ ഒഴിച്ച്‌ ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസമാണ് യുപി സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ബോർഡ് പരീക്ഷകളും മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച 22,439 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ചയും 20,510 ആയിരുന്നു പുതിയ കേസുകൾ. സംസ്ഥാനത്തെ പത്തു ജില്ലകളിൽ വൈകിട്ട് 7 മണി മുതൽ പുലർച്ചെ 8 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

ലക്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, കാൺപൂർ നഗർ, ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ തുടങ്ങിയ ജില്ലകളിലാണ് കൊറോണ വ്യാപനത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വാരണാസിയിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും അകന്നു നിൽക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം മുമ്ബ് കിട്ടിയ ആർടി പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി ഏറെയും ഉത്തർപ്രദേശിലാണ്, മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലക്നൗവിലെ ശ്മശാനത്തിന് ചുറ്റും ഷീറ്റുകൾ കൊണ്ടു മറച്ചു.

രോഗികളുടെ എണ്ണം കൂടിയതോടെ പല സംസ്ഥാനങ്ങളും കനത്ത പ്രതിസന്ധിയിലാണ്. ആശുപത്രി ബഡുകൾ, ഓക്‌സിജൻ സംവിധാനങ്ങൾ, വാക്‌സിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എന്നിവയെല്ലാം കുറവാണെന്നത് ആശങ്കപ്പെടുത്തുകയാണ്. ഇന്ന് രാവിലെ രാജ്യത്തുടനീളമായി 2,17,353 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു. ഗുജറാത്തിലും, ചത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സാഹചര്യം മോശമാണ്. ചത്തീസ്ഗഢിലെയും ഉത്തർപ്രദേശിലും കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യ ആഭ്യന്തര സെക്രട്ടറിമാർ യോഗം വിളിച്ചിട്ടുണ്ട്.

Advertisment