Advertisment

പൂക്കട നടത്തിപ്പിലെ തര്‍ക്കം; യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു

New Update

ഡല്‍ഹി: പൂക്കട നടത്തിപ്പിലെ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു. രക്തത്തില്‍ കുളിച്ച് അനങ്ങാന്‍ വയ്യാതെ കിടക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അജയ് എന്നയാളാണ് മരിച്ചത്. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

രണ്ട് പേര്‍ ചേര്‍ന്ന് വടി ഉപയോഗിച്ച് അജയ് യെ തല്ലിച്ചതയ്ക്കുകയായിരുന്നു. തിരക്കേറിയ റോഡില്‍ നട്ടുച്ചയ്ക്ക് നടന്ന കൊലപാതകം കണ്ടുനിന്നവരാരും തടഞ്ഞില്ല. ഉത്തര്‍പ്രദേശിലെ ഹാസിയാബാദിലാണ് സംഭവം.

പ്രതികള്‍ക്കെതിരെ മരിച്ചയാളുടെ സഹോദരന്‍ സഞ്ജയ് ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൂക്കടയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. കൃത്യമായ പരിഹാരം കാണാതെ പൊലീസ് ഇരുകൂട്ടരെയും അനുരജ്ജിപ്പിക്കാന്‍ ആണ് ശ്രമിച്ചതെന്ന് സഞ്ജയ് ആരോപിച്ചു.

murder case up murder case
Advertisment