Advertisment

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി 13 കാരന്‍ പീഡിപ്പിച്ചു; കരഞ്ഞു കൊണ്ട് വീട്ടിലെത്തി അമ്മയെ മുറിവുകള്‍ കാണിച്ച് പെണ്‍കുട്ടി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി അറസ്റ്റില്‍

New Update

ബറേലി : നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 13 കാരന്‍ അറസ്റ്റില്‍. യുപിയിലെ ബറേലി ജില്ലയിലെ ഭൂട്ടാ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.

Advertisment

publive-image

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ 13 കാരന്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയെ മുറിവുകള്‍ കാണിച്ചു.

ഇതിനിടെ സംഭവം ഒതുക്കിതീര്‍ക്കാന്‍ ഗ്രാമപഞ്ചായത്ത് തലവന്റെ നേതൃത്വത്തില്‍ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രമിച്ചതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഒരു സംഘം വീട്ടിലെത്തുകയും പ്രശ്‌നം ആരുമറിയാതെ ഒതുക്കി തീര്‍ക്കണമെന്നും, വന്‍തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

എന്നാല്‍ ഇത് അംഗീകരിക്കാതെ, പെണ്‍കുട്ടിയുടെ അമ്മ ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും, പ്രതിയായ 13 കാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് നടപടിയെടുത്തെന്നും, സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും ബറേലി പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ് വാന്‍ പറഞ്ഞു. ഗ്രാമമുഖ്യന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

up news
Advertisment