Advertisment

രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ആക്രമണ പദ്ധതി; വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി; വെടിവയ്ക്കാന്‍ പറഞ്ഞത് പൂജാരി; അന്വേഷണത്തില്‍ ട്വിസ്റ്റ്

New Update

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ പൂജാരിക്ക് വെടിയേറ്റ സംഭവത്തില്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയത് അയാള്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.  പൂജാരി കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കി.

Advertisment

publive-image

സംഭവത്തില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ആക്രമണ പദ്ധതിയായിരുന്നു ഇത്. ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

ക്ഷേത്ര പൂജാരി അതുല്‍ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. ഇയാള്‍ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ക്ഷേത്രത്തിലെ മഹാന്ത് സീതാരാമദാസും ഗ്രാമത്തലവനും വെടിയേറ്റ പൂജാരിയും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 10 ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ചാണ് അതുല്‍ ദാസിന് വെടിയേറ്റതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ ബന്‍സലും പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെയും പറഞ്ഞു. തുടര്‍ന്ന് മുന്‍ ഗ്രാമത്തലവന്‍ അമര്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ ക്ഷേത്രത്തിലെ മഹാന്ത് സീതാരാംദാസ് കൊലപാതകശ്രമത്തിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്.<

murder attempt up gun fire
Advertisment