ലക്നോ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നാലു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. അലിഗഡിലെ സക്കീര്‍ നഗറിലാണ് സംഭവം. 10 രൂപ നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 19നാണ് സംഭവം. പരാതി ലഭിച്ചത് ഇന്നലെ വൈകിട്ടാണെന്നും പോലീസ് അറിയിച്ചു.