ഉത്തർപ്രദേശിൽ റെക്കോർഡ് കോവിഡ് രോഗികൾ; 29,754 പേർക്ക് ഇന്ന് വൈറസ് ബാധ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ലക്‌നൗ: നിയന്ത്രണം കടുപ്പിച്ചിട്ടും ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിനരോഗികളിൽ റെക്കോർഡ് വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 29,754 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 162 പേർ മരിച്ചതായി യുപി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 2,23,544 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. എല്ലാ ജില്ലകളിലും നൈറ്റ് കർഫ്യൂ നടപ്പാക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിലാണ് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വരുന്ന വെള്ളിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാത്രി എട്ടുമണി മുതൽ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് വാരാന്ത്യ ലോക്ക്ഡൗൺ. അവശ്യ സേവനങ്ങൾ തടസ്സപ്പെടില്ല. ഇതിന് പുറമേയാണ് നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചത്.

×