Advertisment

ആറു വർഷത്തെ ദുരിതത്തിനുശേഷം യൂ പി സ്വദേശി റീ എൻട്രി വിസയിൽ നാട്ടിലേക്ക്.

author-image
admin
New Update

റിയാദ് : കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി, കഴിഞ ആറു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച തൗസീഫ് പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരുമായി ബന്ധപെടുകയും സാമുഹ്യപ്രവര്‍ത്തകര്‍  കമ്പനി അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും എന്നാൽ അവർ പൂർണമായും സഹകരിക്കാൻ തയ്യാറാവാതിരി ക്കുകയും ലേബർ കോടതിയിൽ കേസ് നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്കു പോകാന്‍ കഴിയുമായിരുന്നില്ല .

Advertisment

publive-image

ഇതിനിടെ അസുഖ ബാധ്യതയായ മാതാവിന് തുടർ ചികിത്സ നൽകുന്നതിന് വേണ്ടി തൗസീഫിന്റെ സഹായം നാട്ടിൽ ആവശ്യമാണെന്ന് മാതാവ് അറിയിച്ചപ്പോള്‍ പ്ലീസ് ഇന്ത്യ വളണ്ടിയർമാർ  കമ്പനിയുടെ ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തുകയും 9000 റിയാൽ കെട്ടിവെക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഒടുവിൽ സൗദി ലേബർ നിയമം അനുസരിച്ചു ആറു വർഷത്തിനിടയിൽ മൂന്നു പ്രാവശ്യം   ലീവ് അനുവദിക്കാത്തതും മൂന്നു മാസത്തെ സാലറിയും ടിക്കറ്റും തന്നില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് സാമുഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ കമ്പനി അനുകൂലമായ തിരുമാനം എടുക്കുക യായിരുന്നു

തൗസീഫിന്റെ സാമ്പത്തിക പ്രയാസം മനസിലാക്കിയ പ്ലീസ് ഇന്ത്യ താനാസിൽ എടുക്കാനും ടിക്കറ്റ് എടുക്കാനും തുക സമാഹരിച്ഛ് നൽകുകയും   അദ്ദേഹത്തെ യാത്രയപ്പ് നൽകി, നാട്ടിലേക്ക് അയക്കുകയായിരുന്നു.

ലത്തീഫ് തെച്ചി അഡ്വ : ജോസ് എബ്രഹാം, അഡ്വ : റിജി ജോയ്,  നീതു ബെൻ, വിജയശ്രീ, മിനി  മോഹൻ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, റസാഖ് കുന്നമംഗലം, റബീഷ് കോക്കല്ലൂർ, സലീഷ് മാസ്റ്റർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവര്‍ സഹായത്തിനായി കൂടെയുണ്ടായിരുന്നു.

Advertisment