Advertisment

കുടുംബാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെെ യു.പി.യില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ മൃതദേഹം സംസ്കരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്.പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച്‌ മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു.

Advertisment

publive-image

എ​ന്നാ​ല്‍, കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് സമ്മതിച്ചില്ലെന്നും സംസ്‌കാര ചടങ്ങുകള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിപ്പിക്കുകയായിരുന്നു എന്നും കുടുംബം പറയുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സഹോദരൻ ആരോപിക്കുന്നത്.

യുവതിയെ ‘ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.

up women funeral
Advertisment