Advertisment

നാച്ചുറല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രഖ്യാപിച്ച് യുപിഎല്‍ ലിമിറ്റഡ്

New Update

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബയോ സൊലൂഷ്യന്‍സ് നിര്‍മാതാക്കളും വിതരണക്കാരുമായ യുപിഎല്‍ ലിമിറ്റഡ്, നാച്ചുറല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍-എന്‍പിപി എന്ന പേരില്‍ പുതിയ ആഗോള ബിസിനസ് യൂണിറ്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. യുപിഎലിന്റെ മൊത്തം വരുമാനത്തിന്റെ ഏഴ് ശതമാനം വരുന്ന ആഗോള ബയോ സൊലൂഷ്യന്‍ പ്രവര്‍ത്തനങ്ങളിലായിരിക്കും എന്‍പിപി ശ്രദ്ധ കേന്ദീകരിക്കുക. സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങളില്‍ ഉപഭോക്താക്കളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍, 2025ഓടെ ബയോ സൊല്യൂഷന്‍സ് മാര്‍ക്കറ്റ് പത്ത് ബില്യണ്‍ യുഎസ് ഡോളറായി വളരുമെന്നാണ് കണക്കാക്കുന്നത്.

Advertisment

publive-image

യുപിഎലിന്റെ നിലവിലുള്ള ബയോ സൊല്യൂഷന്‍സ് വിഭാഗം, ആര്‍ ആന്‍ഡി ഡി ലബോറട്ടറികളുടെ ശൃംഖല, ലോകമെമ്പാടുമുള്ള ഫെസിലിറ്റീസ് സംവിധാനങ്ങള്‍ എന്നിവ ഏകീകരിച്ച് ഒരു സ്വതന്ത്ര ബ്രാന്‍ഡായിട്ടാണ് എന്‍പിപി പ്രവര്‍ത്തിക്കുക. നവീകരണം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ യുപിഎല്‍ ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്‍പിപിയും തുടരും. വികസിതവും വികസ്വരവുമായ കാര്‍ഷിക വിപണികളില്‍ കര്‍ഷകര്‍ ഒരുപോലെ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്‍പിപിയുടെ വിപുലമായ സംവിധാനം പ്രധാന പങ്ക് വഹിക്കും.

പോര്‍ട്ട്ഫോളിയോയിലേക്ക് ഉല്‍പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും ചേര്‍ക്കുക, ആഗോള പങ്കാളിത്തവും പരിശീലന പരിപാടികളും സൃഷ്ടിക്കുക, പാരിസ്ഥിതിക സുസ്ഥിരതയില്‍ പങ്ക് വഹിക്കുക, ലോകമെമ്പാടുമുള്ള ഭക്ഷ്യമൂല്യ ശൃംഖലകള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലും എന്‍പിപി ശ്രദ്ധ കേന്ദ്രീകരിക്കും.

ഞങ്ങളുടെ നിലവിലുള്ള പോര്‍ട്ട്ഫോളിയോയുടെ കരുത്ത് സുസ്ഥിര കൃഷിയോടുള്ള പുരോഗമന സമീപനത്തിന് മാത്രമല്ല, ലോകമെമ്പാടുമുള്ള കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും പരിസ്ഥിതിയുടെയും നൂതന സാങ്കേതിക വിദ്യകളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള, ഞങ്ങളുടെ കൂട്ടായ്മയുടെ സമര്‍പണത്തിന്റെ തെളിവ് കൂടിയാണെന്ന് യുപിഎല്‍ ലിമിറ്റഡ് ഗ്ലോബല്‍ സിഇഒ ജയ് ഷ്രോഫ് പറഞ്ഞു. ഭാവിയിലെ ജൈവ സാങ്കേതിക വിദ്യകളെ രൂപപ്പെടുത്തുന്നതിനും മാനദണ്ഡപ്പെടുത്തുന്നതിനും യുപിഎലിന്റെ ആഗോള സാനിധ്യമുള്ള ഇടങ്ങളിലെല്ലാം എന്‍പിപി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

upl limited 7
Advertisment