Advertisment

എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന പരസ്യവാചകത്തിന് ശേഷം 'ഉറപ്പാണ് എല്‍ഡിഎഫു'മായി ഇടതുമുന്നണി. പരസ്യവാചകം മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നീ ഉപതലക്കെട്ടുകളുമായി എല്‍ഡിഎഫ് പരസ്യ പ്രചാരണത്തിലേക്ക് !!

New Update

കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ പുതിയ പ്രചരണ വാക്യവുമായി എല്‍ഡിഎഫ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നാണ് പുതിയ പ്രചരണ വാക്യം. മുഖ്യമന്ത്രിയുടെ ചിത്രത്തോടൊണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Advertisment

publive-image

ഉറപ്പാണ് എല്‍ഡിഎഫ് എന്നതിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളുമുണ്ട്. സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രത്തിനൊപ്പമാണ് പ്രചരണ വാക്യം.

publive-image

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ക്യാമ്പയിന്‍ ശക്തമായി കഴിഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം.

ldf
Advertisment