Advertisment

കോതമംഗലം പാവനാത്മ സന്യാസിനി സമൂഹത്തിന് യുആർഎഫ് ഗ്ലോബൽ അവാർഡ്

New Update

publive-image

Advertisment

കോതമംഗലം: സംഗീതാവിഷ്കാരത്തിൽ സിഎംസി സിസ്റ്റേഴ്‌സിന്റെ പുത്തൻ പരീക്ഷണം യൂണിവേഴ്സൽ റിക്കാർഡ് ബുക്കിന്റെ ഗ്ലോബൽ അവാർഡിനർഹരായി. യുആർഎഫ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി ഇടിക്കുള ഇൻറർനാഷണൽ ജൂറി ഡോ ഗിന്നസ് സുനിൽ ജോസഫിന് ശിപാർശ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡിനായി ഇവർ തിരഞ്ഞെടുക്കപ്പെട്ടത്.

ഉപകരണങ്ങളുടെ അകമ്പടി കൂടാതെ 138 ട്രാക്കുകളിലായി വായ് കൊണ്ടും കൈ കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ച് ഗാനം ആലപിച്ച് ചരിത്രം സൃഷ്ടിച്ചത് കോതമംഗലം സിഎംസി പാവനാത്മ പ്രൊവിൻസിലെ അംഗങ്ങളാണ്.

പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. നവ്യാ മരിയായുടെ പിന്തുണയും മീഡിയകൗൺസിലർ സിസ്റ്റർ. മരിയാൻസിയുടെ നേതൃത്വവുമാണ് ഇതിന് പിന്നിലുള്ളത്. പാവനാത്മ മീഡിയ വിഷന്റെ പ്രവർത്തകനും തൊടുപുഴ വിമലാ പബ്ലിക്ക് സ്കൂളിലെ അധ്യാപകനുമായസാജോ ജോസഫാണ് സംഗീത സംവിധാനം നിർവഹിച്ചത്.

ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരുപത് പേർ അടങ്ങിയ സംഘമാണ്. വിഡിയോ ഗ്രാഫർ സുബാഷ് സുബനൊപ്പം പാവനാത്മ പ്രൊവിൻസിലെ പിആർഒ സിസ്റ്റർ സാഫല്യ, സിസ്റ്റർ. ദീപ്തി എന്നിവർ ക്യാമറയിലും എഡിറ്റിങിലും പങ്കു ചേർന്നു.

സംഗീത ഉപകരണങ്ങൾ ഇല്ലാതെ രൂപപ്പെടുത്തിയ ഒരു മ്യുസിക്ക് കോപോസിഷൻ ആണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിലാണി സംഗീതാവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാവനാത്മാവിഷന്റെ പ്രോഗ്രാമുകളുടെ കോ-ഓർഡിനേറ്റർ സി.കാരുണ്യയാണ്.

മീഡിയാ സംഘത്തിൽ സിസ്റ്റർമാരായ ഹിത, വിനീത, ജോയൽ, മരിയ തെരേസ്, ലിസാ ജോർജ്, നിമിഷ, ലിൻഡ, സിനോൾ, ലിസ് ജോ, സജീവ, ക്ലയർലറ്റ്, അനില, റിനി ടോം, ഷാരോൺ റോസ്, റിനി മരിയ, തേജസ്, അഞ്ജന, റോസ്ന, അഞ്ജലി, അജോ മരിയ എന്നിവരും പ്രവർത്തിക്കുന്നു.

https://www.facebook.com/100001623589276/posts/4356032077794202/?sfnsn=wa

kothamangalam news
Advertisment