Advertisment

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നടി ഊര്‍മിള മതോന്‍ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു

New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോന്‍ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേന അംഗത്വമെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഒരു വർഷംകഴിയുമ്പോഴാണ് ഊർമിള ശിവസേനയിലെത്തുന്നത്.

46 കാരിയായ ഊർമിളയെ ശിവസേന നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

കലാകാരി എന്നനിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്‍. ഗവര്‍ണര്‍ നോമിനേഷന്‍ അംഗീകരിച്ചാല്‍ അവര്‍ എം.എല്‍.സി. ആകും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ചാണ് അവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.

അടുത്തയിടെ ബോളിവുഡിനെതിരേ നടി കങ്കണ റണൗട്ടിന്റെ ആരോപണങ്ങള്‍ക്ക് ഊര്‍മിള മറുപടിയുമായി രംഗത്തു വന്നിരുന്നു. ശിവസേന അവരെ പാര്‍ട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment