Advertisment

നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക; എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം; വരുന്നവര്‍ക്ക് ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുവരാം, നിബന്ധനകൾ ബാധകം

New Update

വാഷിങ്ടണ്‍: എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവർക്ക് തിരികെ വരാമെന്ന്  ഭരണകൂടം വ്യക്തമാക്കി.

Advertisment

publive-image

നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന അതേ ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധനയോടയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിൽ‌ വരുന്നവര്‍ക്ക് തങ്ങളുടെ ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വൈസറി അറിയിച്ചിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന അതേസ്ഥാപനത്തില്‍ അതേ തൊഴില്‍ ദാതാവിന്റെ കീഴില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് തിരികെ പ്രവേശിക്കാനായി മാത്രമേ മടങ്ങി വരാന്‍ സാധിക്കുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

എച്ച് 1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം. എന്നാല്‍ കോവിഡ് ആഘാതത്തില്‍ നിന്ന് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അടിയന്തരമായി കരകയറ്റുന്നതിന് അത്യന്താപേക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതാകണം മടങ്ങിവരവെന്നും അധികൃതർ വ്യക്തമാക്കി.

donald trump 1B VISA
Advertisment