Advertisment

മുംബൈ ഭീകരാക്രമണ കേസ് പ്രതി സാജിദ് മിറിന്റെ തലയ്ക്ക് 5 മില്യൺ ഡോളർ വിലയിട്ട് യു.എസ്

New Update

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യു.എസിന്റെ സുപ്രധാന പ്രഖ്യാപനം.

Advertisment

publive-image

'2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിൽ പങ്കാളിയായ മുതിർന്ന ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയാണ്‌ സാജിദ് മിര്‍. സാജിദ് മിര്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വരെ വാഗ്ദ്ധാനം ചെയ്യുന്നു' യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.

ഗൂഢാലോചന , തീവ്രവാദ പിന്തുണ, ബോംബാക്രമണം, രാജ്യത്തിന് പുറത്ത് യുഎസ് പൗരന്മാരെ കൊലപ്പെടുത്തൽ, വിദേശ ഗവൺമെന്റിന്റെ സ്വത്തിന് നാശം വരുത്തൽ എന്നീ കുറ്റങ്ങളാണ് മിറിനെതിരെ ചുമത്തിയിരിക്കുന്നത്.

ബന്ദികളെ കൊല്ലുക, ഗ്രനേഡാക്രമണം , പിടിക്കപ്പെട്ട തീവ്രവാദിക്ക് പകരമായി ബന്ദിയെ മോചിപ്പിക്കാൻ നിർദ്ദേശിക്കുക, കള്ളപ്പണം വെളുപ്പിക്കുക , വിദേശ റിക്രൂട്ടിംഗ് എന്നിവയും മിർ നടത്തിയിട്ടുണ്ട് . 2011 ൽ ഈസ്റ്റേൺ ഡിവിഷനിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയിസിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി കൊടും കുറ്റകൃത്യങ്ങളിൽ ഇയാളെ പ്രതി ചേർത്തിരുന്നു. അതേ ദിവസം തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു . ഒപ്പം 2012 ൽ യുഎസ് എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിൽ മിറിനെ ഉൾപ്പെടുത്തുകയും ചെയ്തു.

പാകിസ്താന്‍ ഭീകരനും ലഷ്‌കര്‍-ഇ-ത്വയ്യിബ നേതാവുമായ ഹാഫീസ് മുഹമ്മദ് സയീദാണ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. അമേരിക്ക ഇയാളുടെ തലയ്ക്ക് 10 ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2008 നവംബര്‍ 26 ബുധനാഴ്ച മുതല്‍ 29 ശനിയാഴ്ച വരെ, 60 മണിക്കൂറോളമാണ് മുംബൈ ഭീകരാക്രമണം നീണ്ടു നിന്നത്. കടല്‍ മാര്‍ഗം മുംബൈയിലെത്തിയ പത്ത് ലഷ്‌കര്‍ ഭീകരര്‍, ദക്ഷിണമുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, നരിമാന്‍ പോയന്റിലെ ട്രൈഡന്റ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ, കാമാ ആശുപത്രി എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു.

reward
Advertisment