തന്‍റെ അപൂര്‍വ്വമായ അശ്ലീല സിനിമാശേഖര൦ നശിപ്പിച്ചെന്നു കാട്ടി പിതാവിനെതിരെ മകന്‍ കോടതിയില്‍. മകന്‍റെ നന്മയെ കരുതിയാണ് നടപടിയെന്ന് പിതാവ് ?

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, April 15, 2019

വാഷിങ്ടണ്‍: തന്റെ അശ്ലീല സിനിമകളുടെ വന്‍ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മകന്‍ കോടതിയില്‍ . തന്‍റെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അശ്ലീല സിനിമാശേഖരമാണ് പിതാവ് നശിപ്പിച്ചതെന്ന് പറഞ്ഞ് യു.എസില്‍ 40 കാരനാണ് പരാതിയുമായി കോടതിയില്‍ എത്തിയിരിക്കുന്നത്.

29,000 ഡോളര്‍ വിലവരുന്ന അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചുവെന്നും നഷ്ടപരിഹാരമായി. 86,000 ഡോളര്‍ വേണമെന്നുമാണ് കേസ്.  മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ ആണ് ഇയാള്‍ വിചിത്രമായ പരാതി സമര്‍പ്പിച്ചത്.

വിവാഹിതനായ പരാതിക്കാരനും ഭാര്യയും തമ്മില്‍ 2016ല്‍ വേര്‍പിരിഞ്ഞു. ഇതോടെ ഇയാള്‍ മാതാപിതാക്കളോടൊപ്പമായി താമസം. ഒരു വര്‍ഷത്തിനുശേഷം ഇയാള്‍ പുതിയ വീട്ടിലേക്ക് താമസം മാറി. ഇതോടെ മകന്റെ സാധനങ്ങളെല്ലാം മാതാപിതാക്കള്‍ പുതിയ മേല്‍വിലാസത്തിലേക്ക് അയച്ചു നല്‍കി.

12 പെട്ടികളിലായി സൂക്ഷിച്ച സിനിമ ശേഖരം മാത്രം മാതാപിതാക്കള്‍ അയച്ചുനല്‍കിയ സാധനങ്ങളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. ഇതോടെ ഇയാള്‍ മാതാപിതാക്കളോട് തന്റെ 12 പെട്ടികളെ പറ്റി തിരക്കി.

മകന്റെ നന്മയ്ക്ക് വേണ്ടി താന്‍ സിനിമാ ശേഖരം നശിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് അറിയിച്ചു. ഇതോടെ പിതാവുമായി പിണങ്ങിയ മകന്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സിനിമാശേഖരമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാല്‍ തന്നെ  മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള നിലപാടിലാണ് മകന്‍.

×