Advertisment

അമേരിക്കയെ ഞെട്ടിച്ച് കൊറോണ: മരണം 6000 കടന്നു, 24 മണിക്കൂറില്‍ മരിച്ചത് 781 പേർ

New Update

വാഷിങ്ടണ്‍: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6000 കടന്നു. 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്. 29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Advertisment

publive-image

ഇതോടെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. ഇതിൽ 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ തന്റെ ഭരണകൂടം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരികെയെത്തിക്കുന്ന നടപടികളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

covid 19 us corona
Advertisment