Advertisment

വിറങ്ങലിച്ച് അമേരിക്ക; കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു, വരാനിരിക്കുന്നത് ആശങ്കയുടെ ദിനങ്ങളെന്ന് വിദഗ്ധര്‍

New Update

publive-image

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 പിന്നിട്ടതോടെ രാജ്യം കടുത്ത ആശങ്കയില്‍. 10,355 പേര്‍ മരിച്ചതായ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നര ലക്ഷത്തോളം പേര്‍ നിലവില്‍ അമേരിക്കയില്‍ കൊവിഡ് ബാധിതരാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ടാഴ്ചകള്‍ കഠിനമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ദിനങ്ങള്‍ അമേരിക്കക്ക് ഏറെ പ്രയാസകരമായിരിക്കുമെന്ന് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസും വ്യക്തമാക്കിയിരുന്നു. പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യമാണ് അമേരിക്ക നേരിടാന്‍ പോകുന്നതെന്നാണ് ആദംസ് പറഞ്ഞത്.

covid usa 000 deaths 10
Advertisment