Advertisment

ട്രമ്പ്‌ യുഗം അവസാനിപ്പിക്കുന്ന ജനവിധി ഉണ്ടാകുമോ എന്ന് കാത്ത് ലോകരാജ്യങ്ങള്‍ - അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ആരംഭിച്ചു

New Update

publive-image

Advertisment

വാഷിങ്ടൻ∙ അമേരിക്കയില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുഗം അവസാനിക്കും എന്നുപോലും വിലയിരുത്തപെടുന്ന

ഇടക്കാല തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു. ജനപ്രതിനിധി സഭയിലെ 435 സീറുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമുൾപ്പെടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .

ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾക്കു വേദിയൊരുങ്ങുമെന്ന രാഷ്ട്രീയ വിലയിരുത്തലുകളാണ് ഈ തെരഞ്ഞെടുപ്പിനെ ലോക ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിലവില്‍ ട്രംപിന്റെ നയങ്ങളോട് യോജിപ്പില്ല. വിദേശ പൌരന്മാര്‍ ഭൂരിപക്ഷവും ട്രമ്പിനെതിരാണ്. വിദേശ പൗരന്മാരുടെ മക്കള്‍ക്ക് പൗരത്വം നിഷേധിക്കുമെന്ന പ്രഖ്യാപനം അടുത്തിടെ ട്രമ്പില്‍ നിന്നും പുറത്ത് വന്നിരുന്നു.

ഇരു സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണുള്ളത്. ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള 4 പേർക്കു പുറമേ 7 ഇന്ത്യൻ വംശജർ കൂടി ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്.

പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകൾ അംഗമാകാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യൻ വംശജരായ എണ്‍പതോളം പേരാണ് മത്സരരംഗത്തുള്ളത്. ഇന്ത്യൻ വംശജരുൾപ്പെടെ 220 ഏഷ്യൻ സ്ഥാനാർഥികളിൽ ഭൂരിഭാഗവും ഡമോക്രാറ്റിക് പാർട്ടി ടിക്കറ്റിലാണു മൽ‍സരിക്കുന്നത്.

donald trump trump
Advertisment