Advertisment

അമേരിക്കയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ നഗരം, ഒരു പക്ഷേ ലോകത്തെയും ആദ്യത്തേത്

New Update

publive-image

Advertisment

ഫ്ളോറിഡയ്ക്കടുത്തുള്ള Babcock Ranch വളരെ അത്യന്താധുനികമായി സജ്ജമാകുന്ന വലിയ വിശാലമായ ആവാസ നഗരമാണ്. പൂർണ്ണമായും സോളാർ വൈദ്യുതിയാകും ഇവിടെ ഉപയോഗിക്കപ്പെടുക. 18000 ഏക്കറി ലായി 19500 അതിമനോഹരമായ വീടുകൾ.ഇവയുടെ നിർമ്മാണം ഒട്ടുമുക്കാലും പൂർത്തിയായിക്കഴിഞ്ഞു. ഇവിടുത്തെ ജനസംഖ്യ 50000 ത്തിലധികമായിരിക്കും. ഈ വര്ഷം അവസാനത്തോടെ എല്ലാ വീടുകളും നിർമ്മാണം പൂർത്തിയാക്കി കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഡെവലപ്പേഴ്സിന്റെ കണക്കുകൂട്ടൽ.

Babcock Ranch റെസിഡൻഷ്യൽ ഏരിയ പൂർണ്ണമായും എക്കോ ഫ്രണ്ട്‌ലി ആയിരിക്കും. കൂടുതൽ ചൂടും തണുപ്പും ഉൾക്കൊള്ളാൻ പാകത്തിൽ വീടുകളുടെ മേൽക്കൂര മെറ്റൽകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരയിൽ പാകുന്ന സോളാർ പാനൽ വഴിയാണ് വീടിനാവശ്യമായ വൈദ്യുതി ലഭിക്കുക. സോളാർ പാനൽ ഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അവിടുത്തെ സോളാർ പാർക്കിൽനിന്നും വൈദ്യുതി വാങ്ങാവുന്നതാണ്.

publive-image

ഓരോ വീടിനും 30 ശതമാനം വീതം ഗാർഡനും പുൽത്തകിടി ഏരിയയുമാണ് നിർമ്മിച്ചിരിക്കുന്നത്. റോഡുവശ ങ്ങളിലെല്ലാം മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നു.മഴവെള്ളo സംരക്ഷിക്കാനും സംഭരിക്കാനും വെവ്വേറെ സംവിധാനങ്ങളാണൊരുക്കിയിരിക്കുന്നത്. എല്ലാ വീടുകളിലും ഫൈബർ ഇന്റർനെറ്റ് സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.

ഇപ്പോൾത്തന്നെ നിരവധിയാളുകൾ ഇവിടെ താമസമായിക്കഴിഞ്ഞു. ഈ വർഷo അവസാനത്തോടെ ടൗൺഷിപ്പ് പൂർണ്ണമായും വാസയോഗ്യമാകുമെന്നും ഇത് അമേരിക്കയിലെ മാത്രമല്ല ലോകത്തെത്തന്നെ ആദ്യത്തെ സമ്പൂർണ്ണ സോളാർ നഗരമായിരിക്കുമെന്നുമാണ് ഡെവലപ്പർ ഗാർഡ് കിറ്റ്‌സൺ അഭിപ്രായപ്പെടുന്നത്.

kanappurangal
Advertisment