Advertisment

എച്ച് 4 വിസക്കാര്‍ക്ക് യുഎസില്‍ തൊഴില്‍: ഹര്‍ജിയില്‍ വിചാരണയ്ക്ക് അനുമതി

author-image
admin
Updated On
New Update

വാഷിംങ്ടണ്‍: എച്ച് 4 വിസക്കാര്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതിനെതിരേയുള്ള ഹര്‍ജിയില്‍ വിചാരണയുമായി മുന്നോട്ടുപോകാന്‍ യു.എസ്. കോടതിയുടെ അനുമതി. യു.എസ്. പൗരന്മാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന 'സേവ് ജോബ്‌സ് യു.എസ്.എ.' എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

Advertisment

publive-image

എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയാണ് പാസാക്കിയത്.

ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ശരിവെച്ച ജില്ലാകോടതിയുടെ വിധിക്കെതിരേ കൊളംബിയ അപ്പീല്‍ക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. വിചാരണയുമായി മുന്നോട്ടുപോകാന്‍ കൊളംബിയ അപ്പീല്‍ക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടതായി അധികൃതര്‍ പറഞ്ഞു.

Advertisment