Advertisment

അമേരിക്കൻ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാക്കൾ സൗദി കിരീടാവകാശിയെ സന്ദർശിച്ചു

New Update

publive-image

Advertisment

ജിദ്ദ: അമേരിക്കയിലെ ക്രിസ്ത്യൻ നേതാക്കൾ സൗദി കിരീടാവകാശിയെ സന്ദർശിച്ച് സൗഹൃദ ചർച്ച നടത്തി. അമേരിക്കൻ ഇവാഞ്ചലിക്കൽ നേതാക്കളാണ് മധ്യപൂർവദേശത്തു നടത്തി കൊണ്ടിരിക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കണ്ടതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. വ്യാഴാഴ്ച റിയാദിലെ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

സൗഹൃദപൂർവമായ സഹവർതിത്വം, പരസ്പര സഹിഷ്ണുത എന്നിവ ഉയർത്തികാണിക്കേണ്ടതിന്റെയും ഭീകരതയെയും തീവ്രവാദത്തെയും ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൗദി - ക്രിസ്ത്യൻ ചർച്ചകളിൽ വിഷയമായി. ചർച്ച വളരെ തുറന്ന മനോഭാവത്തോടെയും സൗഹൃദ താല്പര്യത്തോടെയുമായിരുന്നു.

അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ, മുസ്ലീം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഇൗസ എന്നിവർ ചർച്ചയിൽ സന്നിഹിതരായിരുന്നു.

latset
Advertisment