Advertisment

ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കയും

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

വാഷിംഗ്ടണ്‍: ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ യുഎസും ആലോചിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പോംപിയോ പറഞ്ഞു.

Advertisment

publive-image

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈവശം എത്തുന്നത് ആഗ്രഹിക്കുന്നവര്‍ക്ക് ചൈനീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് പോംപിയോ പറഞ്ഞു. ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തിന് നേരത്തെ പോംപിയോ പിന്തുണ അറിയിച്ചിരുന്നു.

‘ചൈനീസ് ജനതയ്ക്ക് കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭ്യമാക്കാനായി അവരുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ തുറക്കാനുള്ള നയമായിരുന്നു യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതു വിജയിച്ചില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല. ആ തന്ത്രം വിജയിച്ചില്ലെന്നു ഇപ്പോൾ വ്യക്തമാകുന്നുണ്ട്. ഇതിനർഥം വ്യത്യസ്ത പാത തിരഞ്ഞെടുക്കേണ്ടതുണ്ട്.’-പോംപിയോ പറഞ്ഞു.

Advertisment