Advertisment

ഇന്ത്യക്കാർക്ക് ഭീഷണി ഉയർത്തി എച്ച് 4 വിസ നിരോധനവുമായി അമേരിക്ക

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: എച്ച് 4 വിസയുള്ള ആളുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന ഒബാമ കാലഘട്ടത്തിലെ നിയമം ഇല്ലാതാക്കുന്നത് സ്വദേശികള്‍ക്ക് ഗുണം ചെയ്യുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു നീക്കം നടത്തിയത്. എച്ച് 4 വിസയിലൂടെ തൊഴില്‍ നേടിയ 70,000 പേരാണ് രാജ്യത്തുള്ളത്. ഇവര്‍ക്ക് വന്‍ തിരിച്ചടി ആകുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതു പോലെ ഈ തൊഴിലവസരങ്ങള്‍ കൂടി അമേരിക്കയിലെ ജനങ്ങള്‍ക്ക് ലഭിച്ചാല്‍ അത് സാമൂഹ്യ-സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.

2017 ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് മൈഗ്രേഷന്‍ സര്‍വ്വീസ് 1,26,853 ആളുകള്‍ക്കാണ് എച്ച്4 വിസയില്‍ ജോലി കൊടുത്തത്. 2015 മെയിലാണ് ഉത്തരവ് നിലവില്‍ വന്നത്. 90,946 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. 35,219 പേരുടെ അപേക്ഷ പുതുക്കുകയും 688 പേരുടെ കാര്‍ഡുകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ അനുമതി പിന്‍വലിക്കുകയും ചെയ്തിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിനെതിരെ മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളായ കമല ഹാരിസ്, ക്രിസ്റ്റണ്‍ ഗില്ലിബ്രാന്റ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനം 100,000 വനിതകളെ ബാധിക്കുമെന്നും അവര്‍ പൂര്‍ണ്ണമായും ഭര്‍ത്താക്കന്മാരെ ആശ്രയിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് അവര്‍ വാദിച്ചു.

Advertisment