Advertisment

രണ്ട് യുവ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍കൂടി യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക്

New Update

വാഷിംഗ്ടണ്‍ ഡി.സി: രണ്ട് യുവ ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ കൂടി പ്രസിഡന്റ് ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. ഡിസംബര്‍ എട്ടിനാണ് നിയമനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Advertisment

publive-image

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് തരുണ്‍ ഛബ്ര, സുമോന്ന ഗുഹ എന്നിവരെ സെക്യൂരിറ്റി കൗണ്‍സിലേക്ക് നിയമനം നടത്തിയതിലൂടെ ബൈഡന്‍ ഭരണകൂടം ഉറപ്പുവരുത്തുന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ യുവതലമുറയില്‍പ്പെട്ട തരുണ്‍ ഛബ്ര സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ടെക്‌നോളജി സീനിയര്‍ ഡയറക്ടറായാണ് തരുണിന്റെ നിയമനം.

ജോണ്‍ ഹോപ്കിന്‍സ്, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടിയ സുമോന്നയെ സീനിയര്‍ ഡയറക്ടര്‍ ഫോര്‍ സൗത്ത് ഏഷ്യയായിട്ടാണ് നിയമിച്ചിരിക്കുന്നത്.

നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളവന്റെ കീഴിലാണ് ഇരുവരും പ്രവര്‍ത്തിക്കുക. അമേരിക്കയുടെ സുരക്ഷിതത്വവും, സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉത്തരവാദിത്വം.

us national security
Advertisment