Advertisment

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും മുഖാമുഖം ചര്‍ച്ചനടത്തി

New Update

വാഷിംഗ്ടണ്‍: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും ബുധനാഴ്ച മുഖാമുഖം ചര്‍ച്ചനടത്തി. രാജ്യത്തിന്റെ നിയമപരമായ കടത്തിന്റെ പരിധി ഉയര്‍ത്തുന്ന സുപ്രധാന നടപടിയുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചര്‍ച്ചകളെ ബൈഡന്‍ എതിര്‍ത്തു. സമ്പദ്വ്യവസ്ഥയെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

മീറ്റിംഗ് പ്രതീക്ഷിച്ചതിലും മികച്ചതായി നടന്നുവെന്ന് കെവിന്‍ മക്കാര്‍ത്തി പറഞ്ഞു. ഇരുവരും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബൈഡനില്‍ നിന്ന് ഇക്കാര്യം സംബന്ധിച്ച വ്യക്തത ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു. ഞങ്ങള്‍ ഈ സംഭാഷണം തുടരും എന്നതൊഴിച്ചാല്‍ മറ്റ് കരാറുകളോ വാഗ്ദാനങ്ങളൊ ഒന്നുമില്ലെന്ന് മക്കാര്‍ത്തി വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡെമോക്രാറ്റുകളുടെ സമ്മതമില്ലാതെ ഇളവുകളില്ലാതെയുള്ള കടത്തിന്റെ പരിധി ഉയര്‍ത്തില്ലെന്ന് താന്‍ പ്രസിഡന്റിനോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഞാന്‍ വളരെ വ്യക്തമായി പറഞ്ഞു. ഈ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ അടുത്ത വര്‍ഷം ഞങ്ങള്‍ ചെലവഴിക്കുന്നില്ല.

റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെടുന്ന ബജറ്റ് വെട്ടിക്കുറയ്ക്കാതെ ക്ലീന്‍ ഡെറ്റ് സീലിംഗ് വോട്ടിന് പ്രസിഡന്റ് നിര്‍ബന്ധിച്ചതായി മക്കാര്‍ത്തി പറഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടെങ്കിലും ഒരു നല്ല കൂടിക്കാഴ്ചയാണ് കഴിഞ്ഞതെന്ന് മക്കാര്‍ത്തി പറഞ്ഞു. സംഭാഷണം തുടരാൻ പ്രസിഡന്റും സ്പീക്കറും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു

Advertisment