Advertisment

പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ തോത് കുറച്ച് ഫെഡറല്‍ റിസര്‍വ്, പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധന

New Update

വാഷിങ്ടണ്‍: പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ തോത് കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് യു.എസ് കേന്ദ്രബാങ്ക് വരുത്തിയത്. ഇതോടെ 4.5 ശതമാനമുള്ള പലിശനിരക്ക് 4.75 ശതമാനമായി ഉയരും. പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞുവെങ്കിലും ഭീഷണി പൂര്‍ണമായി ഒഴിവായിട്ടില്ലെന്ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി അറിയിച്ചു.

Advertisment

publive-image

പണപ്പെരുപ്പം നിയന്ത്രണത്തിലായെന്ന നിഗമനത്തിലെത്താന്‍ കുറച്ചു കൂടി കാത്തിരിക്കണമെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.2022 മാര്‍ച്ചിന് ശേഷം എട്ട് തവണയാണ് യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. നാല് തവണയും 0.75 ശതമാനത്തിന്റെ വര്‍ധന വരുത്തിയിരുന്നു.

പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുകയായിരുന്നു പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ ലക്ഷ്യം. അതേസമയം, വരും മാസങ്ങളിലും യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്നാണ് നിഗമനം. ഈ വര്‍ഷം പലിശനിരക്ക് കുറക്കുന്ന നടപടികളിലേക്ക് ഫെഡറല്‍ റിസര്‍വ് കടക്കില്ലെന്നാണ് റിപ്പോര്‍ട്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നാണ് കടുത്ത പണപ്പെരുപ്പം യു.എസ് അഭിമുഖീകരിക്കുന്നത്.

Advertisment