Advertisment

പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച കറുത്തവര്‍ഗ്ഗക്കാരനായ ടയര്‍ നിക്കോള്‍സിന്റെ ശവസംസ്‌കാരം മൂന്നാഴ്ച്ചയ്ക്ക് ശേഷം മെംഫിസില്‍ നടന്നു

New Update

മെംഫിസ്: പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച കറുത്തവര്‍ഗ്ഗക്കാരനായ ടയര്‍ നിക്കോള്‍സിന്റെ ശവസംസ്‌കാരം മൂന്നാഴ്ച്ചയ്ക്ക് ശേഷം മെംഫിസില്‍ നടന്നു. മര്‍ദ്ദനമേറ്റ് മൂന്ന് ദിവസത്തിന് ശേഷമാണ് ടയര്‍ നിക്കോള്‍സ് ആശുപത്രിയില്‍ മരിച്ചത്.

Advertisment

publive-image

വൈസ് പ്രസിഡന്റ് കമല ഹാരിസ് മിസിസിപ്പി ബൊളിവാര്‍ഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ സഭയെ അഭിസംബോധന ചെയ്തു. പ്രമുഖ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി ബെന്‍ ക്രംപ് നിക്കോള്‍സിന്റെ മരണത്തിലും അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പോലീസ് അതിക്രമങ്ങലിലും നടപടിയെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

സംസ്‌കാര ചടങ്ങിനിടെ സ്‌കേറ്റ്‌ബോര്‍ഡിംഗിനോടുള്ള നിക്കോള്‍സിന്റെ അഭിനിവേശവും ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഓര്‍ത്തു. ചെറുപ്രായത്തില്‍ തന്നെ കൈവരിച്ച സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും അവനുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബത്തിനൊപ്പം നിരവധി ആളുകളാണ് പങ്കെടുത്തത്. മെംഫിസിലും രാജ്യത്തുടനീളവും പോലീസ് പ്രവര്‍ത്തിക്കുന്ന രീതി മാറ്റാന്‍ ദൈവത്തില്‍ നിന്നുള്ള നിയോഗത്തില്‍ ഇവിടെ അയച്ച ഒരു ദൈവിക ദൗത്യത്തിന്റെ ഭാഗമാണ് തന്റെ മകന്റെ ജീവത്യാഗം എന്ന് താന്‍ വിശ്വസിക്കുന്നതായി അമ്മ റോവോണ്‍ വെല്‍സ് പറഞ്ഞു.

ജനുവരി 7 ന് ട്രാഫിക് ലംഘനം ആരോപിച്ച് 29 കാരനായ നിക്കോള്‍സിനെ പൊലീസ് ഉദ്യോഗസ്ഥര്‍ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദന വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പരസ്യപ്പെടുത്തി. മൂന്ന് ദിവസത്തിന് ശേഷം ജനുവരി 10 ന് അദ്ദേഹം ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

 

 

Advertisment