Advertisment

ഇറാനില്‍ നിന്ന് ഷിപ്പിംഗ് റൂട്ടുകള്‍ വഴി കടത്തിയ ആയിരക്കണക്കിന് റൈഫിളുകളും രണ്ട് ഡസനോളം ടാങ്ക് വേധ മിസൈലുകളും യുഎസ് സേന പിടിച്ചെടുത്തു

New Update

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് ഷിപ്പിംഗ് റൂട്ടുകള്‍ വഴി കടത്തിയ ആയിരക്കണക്കിന് റൈഫിളുകളും രണ്ട് ഡസനോളം ടാങ്ക് വേധ മിസൈലുകളും യുഎസ് സേന പിടിച്ചെടുത്തു. അന്താരാഷ്ട്ര നാവിക പങ്കാളികളുമായി സഹകരിച്ച് ഇറാനില്‍ നിന്ന് യെമനിലേക്കുള്ള 3,000 റൈഫിളുകളുടെ ഗതാഗതം വിജയകരമായി തടഞ്ഞതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

publive-image

റൈഫിളുകള്‍ക്കൊപ്പം ഏകദേശം 600,000 വെടിയുണ്ടകളും 23 ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15 ന് ഒമാന്‍ ഉള്‍ക്കടലില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

Advertisment