Advertisment

അമേരിക്കയ്ക്ക് ആശ്വാസം; വായ്‌പാ പരിധി ഉയർത്താനുള്ള ബിൽ പാസാക്കി

New Update

വാഷിങ്‌ടൺ: സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകർച്ച മറികടക്കുന്നതിനായി വായ്‌പാ പരിധി ഉയർത്തി അമേരിക്ക. വായ്‌പാ പരിധി കൂട്ടുന്നതിനുള്ള ഉഭയകക്ഷി ബിൽ യു.എസ് പ്രതിനിധിസഭ പാസാക്കി. ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന ബില്ലാണ് ഇപ്പോൾ പാസായത്.

Advertisment

publive-image

ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ബിൽ പ്രതിനിധി സഭയിൽ അവതരിപ്പിച്ചത്‌. ബില്‍ ഇനി സെനറ്റിലെത്തും.

യുഎസിലെ ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംബന്ധിച്ച്‌ ഇത്‌ ശുഭവാർത്തയാണെന്ന്‌ ജോ ബൈഡൻ പറഞ്ഞു. 99 പേജുള്ള ബിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ചെലവുകൾ നിയന്ത്രിക്കുന്നു. 71 യാഥാസ്ഥിതിക റിപ്പബ്ലിക്കൻമാരുടെ എതിർപ്പിനെ നേരിട്ട്‌ 314 അംഗങ്ങളുടെ പിന്തുണയോടെയാണ്‌ ബിൽ പാസാക്കിയത്‌.

Advertisment