Advertisment

ട്രംപും പണി തുടങ്ങി : യുഎസില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി പൌരത്വമില്ല. ഈ വിഡ്ഢിത്ത൦ ഇനി തുടരാനില്ലെന്ന് ട്രംപ്

New Update

publive-image

Advertisment

യു എസ് ∙ പ്രവാസികള്‍ക്കെതിരെ ഒരു കാലത്തും യു എസ് ഭരണകൂടങ്ങള്‍ കാണിച്ചിട്ടില്ലാത്ത പിന്തിരിപ്പന്‍ നയവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നല്‍കുന്ന രീതിക്കു മാറ്റം വരുത്താൻ ആലോചിക്കുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡർ ഇറക്കാൻ തയാറെടുക്കുന്നതായാണു ട്രംപ്.

കുടിയേറ്റത്തിനെതിരെ കർശന നിലപാടെടുക്കുന്ന ട്രംപിന്റെ നിർണായക ചുവടുവയ്പാണിത്. ‘ഒരാൾ ഇവിടെ വരുന്നു. അയാൾക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വർഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസിൽ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്’– അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

ഭരണഘടനാ ഭേദഗതിയിലൂടെയേ ഈ അവകാശം സാധാരണ നിലയ്ക്ക് എടുത്തുമാറ്റാനാകൂ. എന്നാല്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്‌ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധർ ട്രംപിനെ അറിയിച്ചെന്നാണു സൂചന. ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികൾക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്.

us news
Advertisment