Advertisment

പാകിസ്താന്റെ കൈവശമുള്ള എഫ്-16 യുദ്ധവിമാനങ്ങളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ; ഇന്ത്യയുടെ വാദം തള്ളി യു.എസ്

New Update

വാഷിങ്ടണ്‍: പാകിസ്താന്റെ കൈവശമുള്ള എഫ്-16 യുദ്ധവിമാനങ്ങളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് യു.എസ്. ഫെബ്രുവരി 127ന് പാകിസ്താനുമായുള്ള ഡോഗ്‌ഫൈറ്റിനിടെ ഇന്ത്യന്‍ വ്യോമസേന എഫ്-16 വിമാനം വെടിവച്ചിട്ടെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം.

Advertisment

publive-image

ആ സമയത്ത് എഫ്- 16 വിമാനം തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന പാക് വാദം അംഗീകരിക്കുന്നതു കൂടിയാണ് യു.എസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന്‍ എഫ്-16 വിമാനം ഉപയോഗിച്ചിരുന്നതിന് തെളിവായി, ആംറാം മിസൈലിന്റെ ഭാഗം ഫെബ്രുവരി 28ന് ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു.

യു.എസിലെ പ്രശസ്തമായ ഫോറിന്‍ പോളിസി മാഗസിനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം, എഫ്- 16 വിമാനം എണ്ണുന്നതിനു വേണ്ടി ഔദ്യോഗികമായി യു.എസിനെ പാകിസ്താന്‍ വിളിച്ചിരുന്നു.

ഫെബ്രുവരിയിലുണ്ടായ സംഘര്‍ഷത്തിനിടെ എഫ്-16 വിമാനം വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദം നേരിട്ട് തള്ളുന്നതാണ് എണ്ണിയതിന്റെ ഫലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment