Advertisment

യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചനടത്തും; പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശതമാക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യും

New Update

publive-image

Advertisment

ഡൽഹി: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നീ വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്യും എന്നാണ് വിവരം.

പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശതമാക്കുന്ന കാര്യത്തിലും ആശയ വിനിമയം നടക്കും.

അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് അമേരിക്ക സൂചിപ്പിച്ചിരുന്നു.

വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യുഎസ് വിദേശകാര്യ സെക്രട്ടറി ചോദിച്ചറിയും. നിലവിലെ സാഹചര്യത്തിൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഏറെ ചർച്ചകൾക്ക് വഴി തെളിയിക്കും.

NEWS
Advertisment