യു​എ​സ് ബാങ്കില്‍ വെടിവയ്പ്പ് – അക്രമി ഉള്‍പ്പെടെ 4 മരണം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, September 6, 2018

യു എസ് : യു​എ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ഒ​ഹാ​യോ​വി​ലെ സി​ൻ​സി​നാ​ട്ടി​യി​ൽ ബാ​ങ്കി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ക്ര​മി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വെ​ടി​വ​യ്പി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഫി​ഫ്ത്ത് തേ​ർ​ഡ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ അ​ക്ര​മി തു​രു​തു​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് മേ​ധാ​വി എ​ലി​യ​ട്ട് ഐ​സ​ക് പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ ലോ​ബി​യി​ൽ ക​യ​റി​യും ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്തു.

അ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യ​താ​ണോ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല

×