Advertisment

ജൂണ്‍ 16 മുതല്‍ ചൈനീസ് വിമാനക്കമ്പനികളുടെ അമേരിക്കയിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കാന്‍ നീക്കം

New Update

publive-image

Advertisment

ബെയ്ജിംഗ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞതിന് പിന്നാലെ ചൈനീസ് വിമാനക്കമ്പനികളുടെ അമേരിക്കയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ നീക്കം.

ജൂണ്‍ 16 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കിയിരുന്നില്ല.

എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ്, ഹെയ്‌നാന്‍ എയര്‍ലൈന്‍സ് എന്നിവയുടെ അമേരിക്കയിലേക്കുള്ള സര്‍വീസുകള്‍ ഇതോടെ തടസപ്പെട്ടേക്കും.

Advertisment