Advertisment

മനുഷ്യന്റെ പല്ലുള്ള മത്സ്യം...ഈ മീനുകള്‍ ഇരകളെ ചവച്ചരച്ച് തിന്നും

New Update

ജോര്‍ജിയ: ജോര്‍ജ്ജിയയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്താണ് വായില്‍ നിറയെ പല്ലുകളുള്ള ഒരു ഭീകര മീന്‍ ചത്ത് കരക്കടിഞ്ഞത്.

Advertisment

publive-image

പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടല്‍ത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ മീനിനെ കണ്ടെത്തിയത്. ഇവര്‍ കൂടുതല്‍ അടുത്തേക്ക് പോയപ്പോഴാണ് ഈ മീന്‍ ചില്ലറക്കാരനല്ലെന്ന് മനസിലായത്.

ഷീപ്സ്ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായില്‍ നിറയെ പല്ലുകളുള്ള ഈ മീനുകള്‍ ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകള്‍. 15 മില്ലിമീറ്റര്‍ മുതല്‍ 76 സെന്റിമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

Advertisment