Advertisment

വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ജ​മൈ​ക്ക: ഉ​സൈ​ന്‍ ബോ​ള്‍​ട്ട് ഫു​ട്ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു. താ​ന്‍ ഫു​ട്ബോ​ളി​ല്‍​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​നി പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള​റാ​കാ​ന്‍ ശ്ര​മി​ക്കി​ല്ലെ​ന്നും വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു ബോ​ള്‍​ട്ട് പ​റ​ഞ്ഞു.

Advertisment

publive-image

ഇ​തി​ഹാ​സ​താ​ര​മാ​യ ബോ​ള്‍​ട്ട് ട്രാ​ക്കി​ല്‍​നി​ന്നു വി​ര​മി​ച്ച ശേ​ഷ​മാ​ണു ഫു​ട്ബോ​ളി​ലേ​ക്കെ​ത്തി​യ​ത്. നി​ര​വ​ധി പ്ര​ശ​സ്ത ക്ല​ബു​ക​ളി​ല്‍ ട്ര​യ​ല്‍​സ് ന​ട​ത്തി​യ ബോ​ള്‍​ട്ട് ഓ​സ്ട്രേ​ലി​യ​ന്‍ ക്ല​ബാ​യ മ​റൈ​നേ​ഴ്സി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ക​യും ചെ​യ്തു.

പി​ന്നീ​ട് ക​രാ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ ധാ​ര​ണ​യി​ലെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ബോ​ള്‍​ട്ട് ക്ല​ബ്ബ് വി​ടു​ക​യാ​യി​രു​ന്നു. ഫു​ട്ബോ​ള​റാ​യു​ള്ള ചെ​റി​യ കാ​ലം വ​ലി​യ തോ​തി​ല്‍ ആ​സ്വ​ദി​ച്ചെ​ന്നും ഇ​ത് കൂ​ടു​ത​ല്‍ ഫ​ല​വ​ത്താ​കി​ല്ല എ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ബോ​ള്‍​ട്ട് പ​റ​ഞ്ഞു.

Advertisment