Advertisment

"രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിനെ സവിശേഷമാക്കുന്നത് അതിലെ മനുഷ്യപ്പറ്റ്" ; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ഉസ്താദ് മുഹമ്മദ് ഖാസിം കോയ

New Update

publive-image

Advertisment

പൊന്നാനി: കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച പുതിയ സംസ്ഥാന ബജറ്റിനെ സവിശേഷമാക്കുന്നത് അതിലടങ്ങിയിരിക്കുന്ന മനുഷ്യപ്പറ്റ് ആണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും എസ്എംഎ ജില്ല ഫിനാന്‍ഷ്യല്‍ സെക്രട്ടറിയുമായ ഉസ്താദ് മുഹമ്മദ് ഖാസിം കോയ പൊന്നാനി പറഞ്ഞു.

ആരോഗ്യ മേഖല, തീരദേശ മേഖല എന്നിവയെ വലിയ തോതിൽ പരിഗണിക്കുക വഴി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവനും സ്വത്തിനും പ്രാമുഖ്യം നൽകുന്ന ബജറ്റ്, കോവിഡിന്റെ ദുരിതമയമായ സാഹചര്യം പരിഗണിച്ച് പുതിയ നികുതി നിർദേശങ്ങൾ ഒഴിവാക്കുകയും ചെയ്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം, കോവിഡ് പ്രതിരോധത്തിന് നൽകിയ പ്രാധാന്യവും തൃകാപരമാണ്. ആരോഗ്യം  രംഗത്തിന് 20000 കോടിയും തീരദേശത്തിനായി 11000 കോടിയും 4 വർഷം കൊണ്ട് ഘട്ടംഘട്ടമായി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകുന്ന ബജറ്റ് എന്തുകൊണ്ടും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും രാജ്യമൊന്നാകെ പ്രയാസത്തിലകപ്പെട്ട ഈ ഘട്ടത്തിൽ ഒരു സംസ്ഥാന സർക്കാരിന് അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച ബജറ്റാണ് രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റെന്നും ഖാസിം കോയ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ സർക്കാരിനെയും അതിന് നായകത്വം വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചു. മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് തീരദേശ മേഖലയിലുള്ളവരുമായി ഏറെ ചങ്ങാത്തം പുലർത്തുകയും അവരുടെ മേഖലയിൽ സഹവസിക്കുകയും ചെയ്യുന്ന ഉസ്താദ് ഖാസിം കോയ ചൂണ്ടിക്കാട്ടി.

എന്ത്‌കൊണ്ടും പാവപ്പെട്ടവരുടെ ബജറ്റാണിത്. അതുപോലെ, ആരോഗ്യമേഖലയില്‍ പാവപ്പെട്ടവന് സന്തോഷിക്കാനും ബജറ്റ് കാരണമാവുമെന്നും അദ്ദേഹം പ്രത്യാശ രേഖപ്പെടുത്തി.

നാടകീയതകളോ, അതിഭാവുകത്വങ്ങളോ ഇല്ലാതെ സാധാരണക്കാരന്റെ ബജറ്റ് തീർത്തും സാധാരണ രൂപത്തിൽ വായിച്ച് അവതരിപ്പിച്ചതും സവിശേഷ ശ്രദ്ധ നേടുകയുണ്ടായി. കേവലം ഒരു മണിക്കൂര്‍ സമയം മാത്രം  വിനിയോഗിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ  ബജറ്റവതരണം.

malappuram news
Advertisment