Advertisment

"ആരാധനാലയങ്ങളുടെ നിർമാണം സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ പുതിയ തീരുമാനം കേരള ജനത ഒറ്റക്കെട്ടായി സ്വാഗതം ചെയ്യും": ഉസ്താദ് മുഹമ്മദ് ഖാസിം കോയ.

New Update

പൊന്നാനി: കേരള ജനത ഒറ്റക്കെട്ടായി നെഞ്ചോട് ചേർക്കേണ്ട നീക്കമാണ് ആരാധനാലയങ്ങൾ സംബന്ധിച്ച് ഇയ്യിടെ ഉണ്ടായ സംസ്ഥാന സർക്കാർ തീരുമാനം എന്ന് ഹജ്ജ് കമ്മിറ്റി അംഗവും പ്രശസ്ത മുസ്ലിം വ്യക്തിത്വവുമായ ഉസ്താദ് മുഹമ്മദ് ഖാസിം കോയ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം ഇമെയിൽ സന്ദേശം അയക്കുകയും ചെയ്തു.

Advertisment

publive-image

സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് ഇനി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധ നാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു. കളക്ട ർ അനുമതി നൽകിയ ശേഷം മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരാധന ലായങ്ങ ള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നൽകാൻ കഴിയുമായി രുന്നുള്ളൂ.

പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസിക ളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധി ക്കും. ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണത്തിനും നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും കലക്ടറേറ്റുകളെ ആശ്രയിക്കുന്നത് ഒഴിവാകുന്നതിലൂടെ വലിയ ആശ്വാസ മാണ് ജനകീയ തലത്തിൽ സംജാതമാവുക. പ്രാദേശികമായി തന്നെ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊ ള്ളാൻ സാധിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ ഉണ്ടാവു ന്നത്

എല്ലാ മത വിഭാഗങ്ങൾക്കും ഏറെ ആശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അതിനാൽ  തന്നെ, കേരള ജനതയുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ജനകീയ നീക്കമായി ഇടത് സർക്കാ രിന്റെ പുതിയ തീരുമാനത്തെ വിശേഷിപ്പിക്കാമെന്നും ഉസ്താദ് ഖാസിം കോയ നിരീക്ഷിച്ചു. അതോടൊപ്പം, 200 sq/m. ആരാധാലയം നിർമിക്കുന്നതിന് സത്യവാങ് മൂലം സമര്പിച്ചതിന്റെ അഞ്ചാം ദിവസം മുതൽ പണി തുടങ്ങാനാകുമെന്നതും പുതിയ തീരുമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നിലയ്ക്കെല്ലാം പിണറായി സർക്കാർ കേരളത്തിന്റെ മൊത്തം അഭിനന്ദനം അർഹിക്കുന്ന താണ് മുഹമ്മദ്‌ ഖാസിം കോയ അഭിപ്രായപ്പെട്ടു. ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിയുടെ കരങ്ങളിൽ ഭദ്ര മാണെന്ന നിരീക്ഷണം ശരിവെക്കുന്നതാണ് ആരാധനാലയ നിർമാണം സംബന്ധിച്ച സംസ്ഥാന സർ ക്കാരിന്റെ പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദേശത്തിന് മുഖ്യമന്ത്രിയുടെ ഓഫീ സിൽ നിന്ന് മറുപടി ലഭിച്ചതായി ഉസ്താദ് അറിയിച്ചു.

Advertisment