Advertisment

പള്ളികളുടെ പേരിലുള്ള ധർണയും സമരവും രാഷ്ട്രീയ പ്രേരിതം; ഇതിനായി രംഗത്തിറങ്ങുന്ന മതനേതാക്കൾ നാടിന്റെ അവസ്ഥ മനസ്സിലാക്കണം : ഉസ്താദ് ഖാസിം കോയ

New Update

publive-image

Advertisment

പൊന്നാനി: മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം പരിഗണിച്ചു കൊണ്ട് സർക്കാർ ഏർപ്പെടുത്തിയ നിയമ നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവര്ക്കും ബാദ്ധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ മുസ്ലിം പള്ളികൾ വിഷയമാക്കി ചിലർ പ്രഖ്യാപിച്ചിട്ടുള്ള സമരാഹ്വാനം അപഹാസ്യമാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും സുന്നി മാനേജ്‍മെന്റ് അസോസിയേഷൻ നേതാവുമായ ഉസ്താദ് മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.

പകർച്ചവ്യാധി വ്യാപിക്കാൻ കാരണമാകുന്ന ഒന്നിനും കൂട്ട് നിൽക്കാൻ നബിയുടെ അദ്ധ്യാപനങ്ങൾ മുറുകെ പിടിക്കുന്നവർക്ക് സാധിക്കില്ലെന്നും ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇതര മതസ്ഥർ ആരും തന്നെ നടത്താത്ത മുസ്ലിംകളിലെ ചിലർ രംഗത്ത് വരുന്നത് സമുദായത്തെ അപകീർത്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഖാസിം കോയ തുടർന്നു.

മുസ്ലിം പള്ളികൾ ജുമുഅ, പെരുന്നാൾ നിസ്കാരം എന്നിവയ്ക്കായി ഇളവുകളോടെ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മുസ്ലിം വിഭാഗത്തിലെ പ്രബലരായ സമസ്ത വിഭാഗം നേതാക്കൾ പ്രഖ്യാപിച്ച സമര പരിപാടികളോട് പ്രതികരിക്കുകയായിരുന്നു നിരവധി പള്ളികളുടെ കൈകാര്യങ്ങളിൽ പങ്കാളിയായ ഉസ്താദ്. ഇതിനു പിന്നിൽ സർക്കാർ വിരോധികളായ രാഷ്ട്രീയ കേന്ദ്രങ്ങളുടെ കൈ ഉണ്ടായിരിക്കും.

എന്നാൽ, ജനങ്ങളുടെ ആരോഗ്യം അപകടപ്പെടുത്തിയല്ല രാഷ്ട്രീയം കളിക്കേണ്ടത്" - ഉസ്താദ് ഖാസിം കോയ "സത്യം ഓൺലൈൻ" പ്രതിനിധിയോട് പറഞ്ഞു. "ആരോഗ്യപ്രവർത്തകരും മറ്റു ഉദ്യോഗസ്ഥന്മാരും ഉൾപ്പെടെ വലിയ വിഭാഗം ജനങ്ങൾ രോഗികളായി കൊണ്ടിരിക്കുകയും നിരവധി പേർ മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ കാണാതെ പോകരുത്" - അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ചും, പള്ളികൾ ആരാധനകൾക്കായി തുറന്ന് കിട്ടുന്നതിന് സെക്രട്ടറിയേറ്റും ജില്ലാ ആസ്ഥാനങ്ങളും തദ്വേശ സ്ഥാപങ്ങളും വലയുന്ന തരം സമരമുറകളിൽ നിന്ന് മത പണ്ഡിതന്മാരായ സമുദായ നേതാക്കൾ പിന്മാറുമെന്ന് ഖാസിം കോയ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, സ്ഥിതി ഗതികൾ മെച്ചപ്പെടുന്ന മുറക്ക് എത്രയും വേഗം ആരാധനാലയങ്ങളുടെ കാര്യത്തിൽ ആശ്വാസകരമായ തീരുമാനം ഉണ്ടാവണമെന്ന ആവശ്യം അദ്ദേഹം സർക്കാരിനോട് ആവർത്തിച്ചു.

usthad Qassim koya
Advertisment