Advertisment

‘വിവാദങ്ങള്‍ മാറ്റത്തിന്റെ തുടക്കമാണ്’; വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഉത്തര ശരത്ത്

author-image
ഫിലിം ഡസ്ക്
New Update

വിവാദങ്ങള്‍ മാറ്റത്തിന്റെ തുടക്കമാണെന്ന് നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത്. സമൂഹമാധ്യമത്തില്‍ സിനിമയിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് ഉത്തര മറുപടി പറഞ്ഞത്.

Advertisment

publive-image

നമ്മള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എന്നാല്‍ ഒരു സ്ത്രീ എല്ലായിപ്പോഴും പറയുന്ന കാര്യങ്ങളുടെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ വിലയിരുത്തപ്പെടുന്നു. അത്തരം പ്രശ്‌നങ്ങളെ കുറിച്ച് സ്്ത്രീകള്‍ തുറന്ന് സംസാരിക്കണം. അത് വിവാദമായേക്കാം. പക്ഷെ വിവാദം മാറ്റത്തിന്റെ തുടക്കമാണെന്ന് ഉത്തര വ്യക്തമാക്കി.

‘നമ്മള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. പക്ഷെ ഒരു സ്ത്രീകള്‍ എന്ത് ധിരിച്ചാലും എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ തുറന്ന് പറയുന്നിടത്താണ് മാറ്റം ഉണ്ടാവുന്നത്. ഒരു കലാകാരി എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് വേണ്ടത്. അത് വിവാദമായാലും ഭാവിയില്‍ അതൊരു മാറ്റത്തിന് കാരണമാകും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.’

തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ‘ചാര്‍ളി’ എന്ന സിനിമ കണ്ട ശേഷമാണെന്നും ഉത്തര അഭിമുഖത്തില്‍ പറയുന്നു. ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്. തന്റെ അമ്മയായ ആശാ ശരത്തും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

film news uthara sarath
Advertisment