Advertisment

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു ഗൂഢാലോചന നടത്തി; വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു, ഞെട്ടിക്കുന്ന മൊഴി

New Update

കൊല്ലം: ഉത്ര കൊലക്കേസില്‍ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി പാമ്പ് പിടുത്തക്കാരന്‍ സുരേഷ്‌ .ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വച്ച് സൂരജ്, സഹതടവുകാരുമായി ഗൂഢാലോചന നടത്തിയെന്നാണ് സുരേഷിന്റെ മൊഴി.

Advertisment

publive-image

മാവേലിക്കര ജയിലിൽ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്.

ഇതേതുടർന്ന് പുനലൂർ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറുകയും ചെയ്തു.

 

uthra murder uthra death
Advertisment