Advertisment

സുരേഷ് പാമ്പിനെ കൈമാറിയത് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്നില്‍വച്ച്; വിറകുപുരയില്‍ ഒളിപ്പിച്ച അണലിയെ പിന്നീട് സ്റ്റെയര്‍കെയ്‌സില്‍ കൊണ്ടിട്ടു; ഉത്രയെ വിളിച്ച് മുകളിലത്തെ മുറിയില്‍ നിന്നും മൊബൈല്‍ എടുത്ത് വരാന്‍ ആവശ്യപ്പെട്ടു; എന്നാല്‍ പാമ്പിനെ ഉത്ര കണ്ടതു മൂലം വീണ്ടും പിടിച്ച് ചാക്കിലാക്കി; പിന്നീട് ഉറങ്ങിയ നേരം നോക്കി അണലിയെ കൊണ്ട് കടിപ്പിച്ചു; തന്റെ എല്ലാ നീക്കങ്ങളും സഹോദരി സൂര്യയുടെ അറിവോടെ; രക്ഷപെടാന്‍ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരി; സൂരജിന്റെ വെളിപ്പെടുത്തല്‍

New Update

കൊല്ലം: ഉത്രയെ പാമ്പ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും. പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. അടൂരിലെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ചേരയായിരുന്നെന്നും താന്‍ കൊണ്ടിട്ട തല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്.

Advertisment
publive-image
സൂരജ് പൊലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ. പാമ്പ് പിടുത്തക്കാരന്‍ സുരേഷാണ് അണലിയെ വീട്ടില്‍ എത്തിച്ച്‌ നല്‍കിയത്. അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. സുരേഷ് തിരികെപ്പോയതിന് തൊട്ടുപിന്നാലെ പാമ്പ് ചാക്കില്‍ നിന്നും പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി.
ഏറെ നേരമെടുത്ത് വളരെ ശ്രമകരമായിട്ടാണ് താനന്ന് അന്ന് അണലിയെ ചാക്കിലാക്കിയത്. വിറകുപുരയില്‍ ഒളിപ്പിച്ചുവച്ച ഇതിനെ വീടിന്റെ സ്റ്റെയര്‍കെയ്‌സില്‍ കൊണ്ടിടുകയായിരുന്നു. ടൈല്‍സ് ഇട്ട സ്റ്റെയര്‍കെയ്‌സ് ആയതിനാല്‍ അണലി ഇഴഞ്ഞുപോയില്ല. ഈ സമയത്ത് ഉത്രയോട് മുകളിലത്തെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകളിലേക്ക് പോകുവാന്‍ പടി കയറിയപ്പോഴാണ് ഉത്ര പാമ്പിനെ ക്കണ്ട് നിലവിളിച്ചത്. ഉടന്‍ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റി. ഇതിനെ പിന്നീട് തുറന്നുവിട്ടാണ് ആദ്യം ഉത്രയെ ഉറങ്ങിക്കിടന്ന വേളയില്‍ കൊത്തിച്ചത്.
അന്ന് ഉത്ര മരണപ്പെടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ സുരേഷിനെ വീണ്ടും വിളിച്ച്‌ മൂര്‍ഖനെ ആവശ്യപ്പെട്ടു. ഉത്ര കൊല്ലപ്പെട്ട ശേഷം സുരേഷിനെ വിളിച്ച്‌ താന്‍ പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് പറയുകയും ചെയ്തു. തന്റെ എല്ലാ നീക്കങ്ങളും സഹോദരിയുടെ അറിവോടെയാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സഹോദരിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കും.

രക്ഷപെടാന്‍ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരിയാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ കൂട്ടുകാരെ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണ്‍ വിളിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകേണ്ട സാദ്ധ്യതകള്‍ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എന്നാല്‍ മതിയായ തെളിവുകള്‍ ലഭ്യമായശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ

uthra murder uthra death
Advertisment