Advertisment

ഉത്ര വധക്കേസ് : കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചതിന് പിന്നാലെ കുറ്റം നിഷേധിച്ച് പ്രതി സൂരജ്

New Update

കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കേസിൽ കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചതിന് പിന്നാലെയാണ് സൂരജ് കുറ്റം നിഷേധിച്ചത്. സൂരജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

Advertisment

publive-image

എന്നാൽ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. അടൂർ പറക്കോടുള്ള വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. പ്രതികളായ സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്.

എല്ലാം ചെയ്തത് താൻ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കേസിൽ വിചാരണ അടുത്തമാസം ഒന്നിന് ആരംഭിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 6 ന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്നിന് ഒന്നാം സാക്ഷി പാമ്പ് പിടുത്തക്കാരൻ സുരേഷിനെ വിസ്തരിക്കും.

uthra murder uthra murder cae
Advertisment